22 May, 2026 07:32:19 PM


പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം



പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. കാലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924