13 May, 2026 04:22:40 PM


ക​ള​മ​ശേ​രി​യി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു



കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കു​ട്ടി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​ള​മ​ശേ​രി​യി​ലെ അ​പ്പോ​ളോ ട​യേ​ഴ്സി​ന് മു​ൻ​വ​ശ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി പോ​യ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ട‌ി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു​കൂ​ടി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് അ​ടി​യി​ലേ​ക്ക് കു​ട്ടി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ കു​ട്ടി മ​രി​ച്ചു. മു​ത്ത​ച്ഛ​ന്‍റെ​യും മു​ത്ത​ശ്ശി​യു​ടെ​യും കൂ​ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298