09 May, 2026 11:21:17 AM
പത്തനംതിട്ടയിൽ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി വിനോദിനെ ഇന്നലെ രാത്രി അടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്.
ഫെബ്രുവരി 15നാണ് സംഭവം. അയൽവാസിയായ ഓട്ടോ ഡ്രൈവറെ തുണിക്കടയിൽ പോകാനാണ് യുവതി ഓട്ടം വിളിച്ചത്. എന്നാൽ ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് കളവ് പറഞ്ഞ് യുവതിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി വിനോദ് ഫോണിൽ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടർന്നതോടെ പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.




