06 May, 2026 12:52:29 PM
ചേർത്തലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തല വെള്ളിയാകുളത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ(68) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വെള്ളിയാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ് സ്കൂട്ടറിൽ സഞ്ചരിച്ച സോമൻ നായരുടെ തലയിലുടെ കയറിയിറങ്ങി. ഉടനെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.




