04 May, 2026 07:01:03 PM


പറവൂരില്‍ വിജയാഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു



കൊച്ചി: വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു. പറവൂര്‍ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്. ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915