01 May, 2026 03:50:07 PM
കാണാതായ 19-കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരുടെയും പൊലീസിന്റെയും അന്വേഷണം പുരോഗമിക്കവെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂല്‍പ്പുഴ പൊലീസ് തുടര്‍ നടപടികള്‍ സ്വീകിരിച്ചുവരികയാണ്. സംഭവമറിഞ്ഞ് നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.



