28 April, 2026 01:17:30 PM
അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുകുന്നം കെ എം പി കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികളായ അജ്‌സൽ, അജ്മൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.




