26 April, 2026 12:13:20 PM
ചെറായി റിസോര്‍ട്ടില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

കൊച്ചി: ചെറായിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ അന്യസംസ്ഥാനക്കാരിക്ക് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്ക് (38) ആണ് പാമ്പുകടിയേറ്റത്. കാലിലെ പാദത്തിലെ വിരലിലാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും, തുടർചികിത്സയുടെ ഭാഗമായി ഇവരെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




