25 April, 2026 01:44:14 PM
കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു; ആന്‍റി വെനം നൽകി

കായംകുളം: കായംകുളത്ത് 15 വയസ്സുകാരിയെ പാമ്പുകടിച്ചു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം അഞ്ച് ഡോസ് കൊടുത്തതിനുശേഷം നൂറനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.




