25 April, 2026 09:58:30 AM


ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം



തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല സ്വദേശി സിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307