25 April, 2026 09:21:43 AM
കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.




