23 April, 2026 10:02:32 PM
കായംകുളത്ത് സ്കൂട്ടർ എടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കായംകുളത്ത് പാമ്പുകടിയേറ്റ് നാൽപ്പത്തിരണ്ടുകാരി മരിച്ചു. ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയാണ് മരിച്ചത്. വീട്ടുപരിസരത്ത് നിന്നാണ് പാമ്പുകടിയേറ്റത്. ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിനിടെ കൊറ്റുകുളങ്ങരയിൽ വച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പിൽ സ്കൂട്ടർ പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്




