22 April, 2026 01:10:31 PM
പീഡനക്കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ

ആലപ്പുഴ: പീഡനപരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. നൂറനാട് പാറ ജംഗ്ഷനില്‍ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃദ്ധാവനത്തില്‍ വി ആര്‍ വിഷ്ണു(34)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 14നായിരുന്നു സംഭവം. നൂറനാട് എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പന്തളത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




