16 April, 2026 09:27:03 PM


മഞ്ചേശ്വരത്ത് കടലില്‍ കാണാതായ 18 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി



കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം കു​ണ്ടു​കൊ​ൽ​ക്കെ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 18 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ഞ്ചേ​ശ്വ​രം ചൗ​ക്കി സ്വ​ദേ​ശി ഉ​മ​റു​ൽ ഫാ​റൂ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സൈ​നു​ൽ ആ​ബി​ദ് ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ടും​ബ​ത്തോ​ടെ​പ്പം ​കടലില്‍ ​എ​ത്തി​യ​പ്പോ​ഴാ​ണ് സൈ​നു​ൽ ആ​ബി​ദ് തി​ര​യി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294