14 April, 2026 05:01:22 PM


കാസര്‍കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കാസർകോട്: പൊയിനാച്ചി ഞാണിക്കാലിൽ പാലത്തിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡലിപ്പാറ സ്വദേശി കബീർ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304