10 April, 2026 03:26:06 PM
സിപിഒ ദിവ്യശ്രീയുടെ കൊലപാതകം; പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂർ: നാടിനെ നടുക്കിയ, സിവിൽ പൊലീസ് ഓഫീസർ പി ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മൂന്ന് ജീവപര്യന്തം കിട്ടുന്ന അപൂർവകേസുകളിലൊന്നാണ് ഇതെന്ന് കോടതി പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി അറിയിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ആകെ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കണം. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്.
2024-ല്‍ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീയെ പിതാവിന്റെ വീട്ടില്‍ വെച്ച് രാജേഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാങ്ങാട്ടുപറമ്പ് ബറ്റാലിയനിലെ ഉദ്യോഗസ്ഥയായിരുന്നു ദിവ്യശ്രീ, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെയാണ് ക്രൂരകൊലപാതകം.



