09 April, 2026 09:48:06 PM
കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൽപറ്റ: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.



