09 April, 2026 09:25:04 PM


കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം



കണ്ണൂര്‍: കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂറും കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി രാജേഷുമാണ് മരിച്ചത്. മയ്യില്‍ മുണ്ടേരിക്കടവ് സതീശന്‍ റോഡിന് സമീപമാണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കിണര്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ കയര്‍പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ നാടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം എകെജി ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309