08 April, 2026 11:01:18 AM


പരിയാരം മെഡിക്കൽ കോളജിൽ രോഗി ആശുപത്രി വാർഡിൽ തൂങ്ങി മരിച്ച നിലയിൽ



കണ്ണൂർ: ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ. പരിയാരം ഗവ. മെഡിക്കൽ കോളജിലെ 803 വാർഡിലെ ശുചിമുറിയിൽ കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് (46) ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രണ്ട് ദിവസം മുൻപാണ് വിനോദിനെ ചികിത്സയ്ക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ക്ഷയരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിയത്. പുലർച്ചെ നാലരയോടെ ശുചിമുറിയിൽ പോയ വിനോദ് പുറത്തുവരാത്തതിനെ തുടർന്ന് ഭാര്യ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911