20 March, 2026 09:20:19 AM


മദ്യലഹരിയിൽ സംഘർഷം; എഴുപുന്നയിൽ യുവാവ് കൊല്ലപ്പെട്ടു



ആലപ്പുഴ: എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണ(24)നാണ് മരിച്ചത്. എഴുപുന്ന പാലസ് ബാറിന് മുന്നിലായിരുന്നു സംഭവം. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914