19 March, 2026 10:31:10 AM


'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി'; എൽദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പോസ്റ്റർ



പെരുമ്പാവൂർ: സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരിൽ പോസ്റ്റർ. 'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരിൽ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ സിറ്റിങ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം വിൻസന്റിനെയും കോൺഗ്രസ് പരിഗണിക്കില്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ പെരുമ്പാവൂരിൽ, എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടനെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപത ആർച്ച് ബിഷപ്പ് കോൺഗ്രസ് ഹൈക്കമാൻഡിന് കത്തുനൽകുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301