10 March, 2026 10:47:43 AM
ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയായ യുവാവിന്റെ തല ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത്.'നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല' എന്ന സന്ദേശമാണ് ഭര്‍ത്താവ് കണ്ടത്. ഇതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.




