09 March, 2026 12:43:49 PM
നഴ്സുമാരുടെ സമരം: അങ്കമാലിയിലും പ്രതിഷേധം ശക്തമാക്കി ആരോഗ്യപ്രവർത്തകർ

അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നഴ്സുമാരും ഇതര ആരോഗ്യ പ്രവർത്തകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നേഴ്സുമാർ ഒന്നടങ്കം സമരത്തിൽ. യൂണിറ്റ് പ്രസിഡന്റ് സിബി മോൾ. വർക്കിംഗ് പ്രസിഡന്റ് മോൻസി, സെക്രട്ടറി ചിഞ്ചു, ട്രഷറർ ഡയ്നി എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ എല്ലാവരും സമരത്തിലാണ്. നിലവിൽ ഹോസ്പിറ്റലിന്റെ പ്രവർത്തനം അവതാളത്തിലാണ്.




