07 March, 2026 08:14:56 PM


ആലപ്പുഴയിൽ ട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്‍റെ കൈ



ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959