05 March, 2026 07:40:49 PM


കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍



തിരുവനന്തപുരം: ഡോ. കെ കെ ഗീതാ കുമാരിയെ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനാണ് പകരം ചുമതല. ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം വിസി തള്ളിയതിന് പിന്നാലെയാണ് നടപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവര്‍ണര്‍-വിസി തര്‍ക്കമുണ്ടായിരുന്നു.

ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗം അധ്യക്ഷയായ കെ കെ ഗീതാ കുമാരിയെ സംസ്‌കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309