26 February, 2026 09:21:30 AM


മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം



മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K