19 February, 2026 04:15:46 PM
കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ഇബ്രാഹിം (60)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ഭാര്യ മറിയത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറിയം മംഗളൂരുവിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.



