17 February, 2026 01:45:45 PM
മുത്തങ്ങയില്‍ ലോറിയിൽ കടത്താൻ ശ്രമിച്ച മൂന്നര ടണ്‍ ഹാന്‍സ് പിടികൂടി

മാനന്തവാടി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. പഞ്ചസാരയാണെന്ന വ്യാജേന ലോറിയിൽ കടത്താൻ ശ്രമിച്ച മൂന്നര ടണ്ണോളം ഹാൻസ് എക്സൈസ് സംഘം പിടികൂടി. കർണാടക രജിസ്ട്രേഷനുള്ള ലോറിയും വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാറിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ പഞ്ചസാര ചാക്കുകളാണെന്ന് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് കടക്കാനായിരുന്നു ശ്രമം. എന്നാൽ വിശദമായ പരിശോധനയിലാണ് പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പുകയില ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ മുത്തങ്ങയിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയിരുന്നു.



