13 November, 2025 12:43:02 PM
അമിത അളവിൽ ഗുളിക കഴിച്ചു; പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങിമരിച്ചു

കണ്ണൂർ : പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ . നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . കുത്ത്പറമ്പ് ഏഴാം മൈലിലെ ലില(46) ആണ് മരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന യുവതി സഹോദരിയുടെ നീലേശ്വരത്തെ വീട്ടിൽ വെച്ച് അമിത അളവിൽ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി..



