12 September, 2025 08:31:31 PM


ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ



തിരുവനന്തപുരം: ചിറയിൻകീഴിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ. വെള്ളിയാഴ്ച രാവിലെ അമ്മ ലതയാണ് അനഘയെ വീടിനുള്ളിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.  ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K