23 October, 2026 09:51:28 AM


ലോകഭവന്റെ അടുക്കളയിൽ ഇനി വെജിറ്റേറിയൻ മാത്രം; നിർദേശം നൽകി നിയുക്ത ഗവർണർ



തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്.  സിക്കിം ഗവർണ്ണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണ്ണറായി നേരത്തെ നിയമിച്ചിരുന്നു. സ്ഥാനമൊഴിയുന്ന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണ്ണറായി ചുമതലയേൽക്കും. കേരള ഗവർണ്ണറായിരിക്കെത്തന്നെ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചുവരികയായിരുന്നു. കൂടാതെ, സുധ യാദവിനെ കർണ്ണാടക ഗവർണ്ണറായും നിയമിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297