28 October, 2026 06:23:22 PM
മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മൺവിള സ്വദേശി സുജിത്താണ് ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സുജിത്തും ഭാര്യയും അമ്മയും സഹോദരനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളിവീണ് തീ കത്തിയതെന്നാണ് വീട്ടുകാരുടെ വാദം. എന്നാൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. മേൽക്കൂര ഷീറ്റിട്ട വീട് പൂർണമായും കത്തി നശിച്ചു.


