26 August, 2025 08:39:36 PM


ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥിനി മരിച്ച നിലയിൽ



ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ 18ാം മൈൽ സ്വദേശിനി കീർത്തനയാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കൈമനം പോളിടെക്‌നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് കീർത്തന. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് തുടർനടപടിക്രമങ്ങൾ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957