27 June, 2025 10:21:27 AM


പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ
മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻ്റണി ( 65 ) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ പുത്തൻതോപ്പ് കടലിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ചു. മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു വീണു. കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933