09 June, 2025 12:56:43 PM


അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; യുവാവിന് ഗുരുതരമായി പരിക്ക്



പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഷോളയൂർ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന് ഷോളയൂർ മൂലക്കട റോഡിൽ വച്ചാണ് സെന്തിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K