06 June, 2025 01:32:51 PM
വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന് ആത്മഹത്യാക്കുറിപ്പ്; പാൽ സൊസൈറ്റി പ്രസിഡൻ്റ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് പാൽസൊസൈറ്റി പ്രസിഡൻ്റ് കുറിപ്പെഴുതി വെച്ച് മരിച്ചു. തെക്കേപ്പറമ്പ് ക്ഷിരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് വി കെ പ്രഭാകരനെയാണ് ഇന്നലെ വൈകീട്ട് വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.തൻ്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് കുറിപ്പിൽ പ്രസിഡൻ്റ് എഴുതിയിട്ടുണ്ട്.
സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയുമാണ് വ്യാജ ഒപ്പ് ഉപയോഗിച്ച് 15 ലക്ഷം തട്ടിയത്. തുടർന്ന് സെക്രട്ടറിക്കും രമയ്ക്കുമെതിരെ ഹേമാംബിക പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം പ്രഭാകരൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബം അവശ്യപ്പെട്ടിരിക്കുന്നത്.