29 May, 2025 06:22:54 PM


കൊല്ലത്ത് കരയ്ക്കടിഞ്ഞ കണ്ടെയ്നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടുത്തം



കൊല്ലം: എംഎസ്‌സി എല്‍സ 3യെന്ന ചരക്ക് കപ്പലിൽ നിന്ന് വീണ് കരയിലടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടുത്തം. കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടലില്‍ നിന്ന് ലഭിച്ച കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയിലായിരുന്നു തീപ്പിടുത്തം. തെര്‍മോക്കോളില്‍ തീ പടര്‍ന്നതാണ് അപകട കാരണം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുക വ്യാപകമായി പരന്നതോടെ ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K