17 May, 2025 11:05:47 AM


പാലക്കാട് എംഡിഎംഎ വിൽപ്പനക്കാരനും സഹായിയും പൊലീസ് പിടിയിൽ



പാലക്കാട്: പാലക്കാട് എംഡിഎംഎ വിൽപ്പനക്കാരനും സഹായിയും പൊലീസ് പിടിയിൽ. മണ്ണാർക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടൻ, ഇയാളുടെ സഹായി എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടിൽ സിറാജ്ജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവർ ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് പൊമ്പ്രയിൽ വെച്ചാണ് ഇരുവരും പൊലീസിൻ്റെ പിടിയിലായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K