16 May, 2025 07:47:07 PM
മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് യുവതി; ഗുരുതര പരിക്ക്

പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് പരിക്ക്. കൂമ്പാറ സ്വദേശി മൈമൂനയ്ക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.