12 May, 2025 03:38:07 PM
പാലക്കാട് റെയിൽവേ ട്രാക്കിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം ലക്കിടി റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലക്കിടി അകലൂര്‍ പള്ളത്ത് കൊഴിക്കോട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ കൃഷ്ണദാസ് (22) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.