06 May, 2025 10:08:59 AM


പാലക്കാട് യുവതിയെയും മകനെയും വീട്ടിക്കയറി കുത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ



പാലക്കാട്: പാലക്കാട് സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രാഹുലാണ് പിടിയിലായത്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ (50), മകൻ അനുജിൽ (29) എന്നിവർക്കാണ് കുത്തേറ്റത്.

കഴിഞ്ഞ ദിവസം രാത്രി രാഹുലും സുഹൃത്തായ അജുവും അനുജിലിന്റെ വീട്ടിൽ കയറി അനുജിലിനെ കുത്തുകയായിരുന്നു. കൂട്ടുപ്രതി അജുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇടത് നെഞ്ചിലാണ് കത്തികൊണ്ട് പ്രതികൾ കുത്തിയത്.

ആക്രമണം തടയാൻ എത്തിയ അനുജിലിന്റെ അമ്മ സുജയ്ക്കും കുത്തേൽക്കുകയായിരുന്നു. സുജയുടെ തോലയ്ക്കാണ് കുത്തേറ്റത്. വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബിജെപിയിലുള്ള ചേരിപ്പോരും വാക്കുതർക്കവുമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K