04 May, 2025 11:36:23 AM


പാലക്കാട് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; കാർ യാത്രികന് പരിക്ക്



പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട് കാർ തലകീഴായി മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് - കോങ്ങാട് പാതയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് മുക്കണം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളാട്ടുതൊടി സ്വദേശിയുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാർ യാത്രികരായ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K