02 May, 2025 03:41:52 PM


പാലക്കാട് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; അമ്മയും കുഞ്ഞും മരിച്ചു



പാലക്കാട്: പാലക്കാട് സ്കൂട്ടർ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ എന്നിവരാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപമായിരുന്നു അപകടമുണ്ടായത്. യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K