25 November, 2026 11:00:24 AM


ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ ഇന്നും ഇടിവ്



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് കുറഞ്ഞത്. 91,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് കുറഞ്ഞത്. 11,420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം സ്വര്‍ണവില രണ്ടുദിവസം തിരിച്ചുകയറിയിരുന്നു. ഏകദേശം 2000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് അതേപോലെ തിരിച്ചു ഇറങ്ങിയത്.

17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K