04 March, 2026 01:03:18 PM


സ്വർണവില താഴേക്ക് ഇറങ്ങുന്നോ? പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 2280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,20,640 രൂപയാണ്. ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15080 രൂപ. ഇന്നലെ രാവിലെ പവന് 360 രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ വീണ്ടും കുത്തനെ ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1760 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രാവിലെയും വൈകീട്ടുമായി രണ്ടായിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്.

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295