03 July, 2026 11:35:18 AM


സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 1000 രൂപ വര്‍ധിച്ചു



സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയും ഉയർന്നു. ഇതോടെ ഒരു പവന് 1,07,800 രൂപയും ഗ്രാമിന് 13,475 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം രാവിലെ ഉയർന്ന സ്വർണവില ഉച്ചയ്ക്ക് ഇടിഞ്ഞിരുന്നു. ശേഷം വൈകുന്നേരം വീണ്ടും ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,700 രൂപയും, പവന് 1,17,600 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,025 രൂപയും പവന് 88,200 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302