28 July, 2026 04:53:27 PM
ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളില്‍ 'ന്യുജെന്‍ ഓണം-2026' ക്യാമ്പയിന് തുടക്കമായി

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളില്‍ 'ന്യുജെന്‍ ഓണം-2026' ക്യാമ്പയിന് തുടക്കമായി. ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്.
കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില്‍ ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ന്റെ ലോഗോ പ്രകാശനം ചെയ്തു. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ പാടിയ ഓക്‌സിജന്‍ ഓണം ക്യാമ്പയിന്‍ തിം സോംഗിന്റെ പ്രകാശനവും മമിത ബൈജു നിര്‍വഹിച്ചു. ചടങ്ങില്‍ ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന് കാറും ലാപ്‌ടോപ്പ് ഡിവിഷണല്‍ ഹെഡ് പി.ആര്‍. ശ്രീജിത്തിന് വീടും ഓക്‌സിജന്‍ ഗ്രൂപ്പ് സമ്മാനിച്ചു.
ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എസ് ക്വയര്‍ ടെക്‌നോളജി മാനേജിംഗ് പാര്‍ട്ണര്‍ ഷിജി, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്സിജന്‍ ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ ദേവ് തുടങ്ങിയവരും ഓക്‌സിജന്‍ ജീവനക്കാരും പങ്കെടുത്തു.
മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എസി, കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് 'ന്യുജെന്‍ ഓണം-2026' ഒരുക്കിയിരിക്കുന്നത്.



