22 April, 2026 07:13:44 PM
തിരഞ്ഞെടുപ്പ് ഫലത്തിനുമുമ്പേ സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍; ഏറ്റുമാനൂരില്‍ വേറിട്ട ഉദ്ഘാടനമാമാങ്കം

ഏറ്റുമാനൂര്‍: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ഫലത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികളെ ഒരേ വേദയില്‍ എത്തിച്ച് ഒരു ഉദ്ഘാടനമാമാങ്കത്തിന് ഒരുങ്ങുകയാണ് ഏഴരപൊന്നാനകളുടെ നാട്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഹാർഡ്‌വെയര്‍ വിപണനരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച ശേഷം പുനര്‍നാമകരണം ചെയ്ത് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത് എത്തിയ 'പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി' എന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 27ന് രാവിലെ 10 മണിക്ക് നടക്കും.
മന്ത്രിയും ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എന്‍.വാസവനോടൊപ്പം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥിമാരായ നാട്ടകം സുരേഷും ആതിര ഡി നായരും ഉദ്ഘാടനത്തില്‍ പങ്ക് ചേരും. ഒപ്പം തൊട്ടടടുത്ത നിയോജകമണ്ഡലങ്ങളായ കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളും എംഎല്‍എമാരുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എന്നിവരും പങ്കെടുക്കും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., നഗരസഭാ പിതാവ് ടോമി പുളിമാന്‍തുണ്ടം, ചലച്ചിത്രനിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, താരങ്ങളായ ജോസുകുട്ടി ജേക്കബ്, സ്റ്റീവ് സ്റ്റീഫന്‍ തുടങ്ങിയവരും പങ്കെടുക്കും.
1967ൽ വെട്ടൂര്‍ പെയിന്‍റ്സ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് എന്ന പേരില്‍ പുതുക്കിയ ഊർജവും വിശാലമായ സേവനങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് സ്ഥാപനമുടമ ഫിലിപ്പ് ജോസഫ് പറയുന്നു. ഉൽപന്നങ്ങൾ വിൽക്കാൻ മാത്രമല്ല, ഉപഭോക്താക്കളെ ശരിയായ ദിശയില്‍ നയിക്കാനും അവരുടെ പ്രോജക്റ്റുകളെ പിന്തുണയ്ക്കാനും, കൃത്യസമയത്തെ ഇടപെടലുകളിലൂടെ നിര്‍മാണരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തങ്ങള്‍ കൂടെയുണ്ടാവുമെന്ന് പി ആന്‍റ് ജെയുടെ സാരഥികകളായ ഫിലിപ്പും പത്നി സിജി ഫിലിപ്പും പറയുന്നു.
പ്രീമിയം പെയിന്‍റുകൾ, ഹാർഡ്‌വെയർ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, നൂതന ആധുനിക യന്ത്രങ്ങൾ തുടങ്ങിയവയ്ക്കു പുറമെ റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ പ്രോജക്ടുകൾക്കുള്ള വിദഗ്ദ്ധ പരിഹാരങ്ങളും പിന്തുണയുമായാണ് സ്ഥാപനം നവീകരിക്കപ്പെട്ടിരിക്കുന്നത്. ഊർജസ്വലമായ ഇന്‍റീരിയറുകൾ മുതൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന എക്സ്റ്റീരിയറുകൾ വരെ വിവിധ തരത്തില്‍ സ്ഥലത്തിന്‍റെ ഓരോ കോണും പ്രകാശിപ്പിക്കുന്നതിനുള്ള മികച്ച പെയിന്‍റുകളും ശക്തവും വിശ്വസനീയവും ദീർഘകാലം നിലനിൽക്കുന്നതും ആത്മവിശ്വാസത്തോടെ നിർമിക്കാനും നന്നാക്കാനും ആവശ്യമായ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളും ഇവിടെനിന്നും ലഭ്യമാക്കുന്നു.
ഉപഭോക്താക്കളുടെ നിക്ഷേപത്തെ സംരക്ഷിക്കുന്ന വാട്ടർപ്രൂഫിംഗ്, അറ്റകുറ്റപ്പണികൾ, ഫിനിഷിംഗ് സേവനങ്ങളും നിർമാണം, രൂപകൽപ്പന, ആസൂത്രണം എന്നിവ സുഗമമായി നടക്കുന്നതിനായുള്ള പിന്തുണയും പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി ഉറപ്പ് നല്‍കുന്നു. സ്ഥാപനത്തിന്‍റെ പുതിയ ശാഖ കുറുമുള്ളൂരിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.






