10 June, 2026 10:55:21 AM
സ്വർണവില തകർന്നടിയുന്നു: ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13645 രൂപയിലേക്ക് എത്തി. പവൻവിലയിൽ 3160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 109160 രൂപയിലേക്ക് കൂപ്പുകുത്തി. 22 കാരറ്റ് സ്വർണത്തിന് പുറമെ 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 11270 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.




