23 May, 2026 04:14:47 PM


അടിച്ചുമോനെ, 12 കോടിയുടെ വിഷു ബമ്പർ VB 135452 നമ്പറിന്



തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിൻ്റെ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന്.  രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്.മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു എന്നത് ഇത്തവണത്തെ റെക്കോർഡ്. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K